
റിയാദ്: സൗദിയില്‍ അടുത്ത വര്‍ഷം കുടുംബത്തിലെ ഓരോ അംഗത്തിനും അടയ്ക്കേണ്ട ലെവി ഇരട്ടിയായി വര്‍ധിക്കും. വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ മാസാന്ത ലെവിയാണ് നിലവിലുള്ള നൂറില്‍ നിന്ന് ഇരുന്നൂറ് റിയാലായി ഇരട്ടിക്കുക. ഇതോടെ പ്രവാസി കുടുംബങ്ങളുടെ മടങ്ങിപ്പോക്ക് വര്‍ധിക്കും. ലെവിക്ക് ഇളവുണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജൂലൈ മുതലാണ് തുക ഈടാക്കുന്നത്. എന്നാല്‍ അടുത്ത ജൂലൈ മാസത്തിന് മുമ്പായി ഇഖാമ പുതുക്കുമ്പോള്‍ തുക അടയ്ക്കേണ്ടി വരും. സ്വകാര്യ മേഖലയില്‍ നിന്ന് വിദേശികളുടെ ഒഴിഞ്ഞുപോക്കിനും പകരം സ്വദേശികളെ നിയമിക്കാനും ലെവി കാരണമാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
രണ്ടു മക്കളും ഭാര്യയും സൗദിയിലുള്ളവര്‍ക്ക് അടുത്ത ജൂലൈ മാസം ലെവി അടയ്ക്കേണ്ടത് 7200 റിയാലാണ്. ശരാശരി ശമ്പളമുള്ളവരെല്ലാം ഇതോടെ കുടുംബത്തെ നാട്ടിലേക്ക് മടക്കി അയക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.