
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയതിന് പിന്നാലെ വനിതകളെ ട്രാഫിക് സേവനത്തിനും നിയമിക്കുന്നു. വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്. വനിതകള്‍ കൂടി വോഹനമോടിക്കുന്നതോടെ ട്രാഫിക് രംഗത്ത് പരിഷ്കരണമുണ്ട്. റോഡുകളില്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും.
നിലവില്‍ ഹജ്ജ് ഉംറ സീസണില്‍ വനിതകളെ സുരക്ഷാ ചെക്ക് പോയിന്റുകളില്‍ നിയമിക്കാറുണ്ട്. ഇതാണിപ്പോള്‍ വ്യാപിപ്പിക്കുന്നത്. പട്രോളിങ് കേന്ദ്രങ്ങളിലും ഇവരുടെ സേവനമുണ്ടാകും. സുരക്ഷാ പരിശോധനയും നിയമ ലംഘനവും കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഇവര്‍ക്ക് അനുമതിയുണ്ട്.
18 വയസുള്ളവര്‍ക്ക് യഥാര്‍ഥ ലൈസന്‍സ് ലഭിക്കുമ്പോള്‍ 17 വയസ് പൂര്‍ത്തിയാകുന്നതോടെ വനിതകള്‍ക്ക് താല്‍ക്കാലി ലൈസന്‍സ് നല്‍കും. നിയമ ലംഘനം നടത്തുന്ന വനിതാ ഡ്രൈവര്‍മാരെ പാര്‍പ്പിക്കാന്‍ തടവുകേന്ദ്രങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. സാമൂഹ്യ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചാണ് രാജ്യത്ത് വനിതാ ഡ്രൈവര്‍മാര്‍ക്ക് സേവനത്തിന് ലൈസന്‍സ് അനുവദിക്കുക. അതേസമയം പുരുഷന്മാര്ക്കും വനിതകള്‍ക്കും റോഡ് നിയമങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ട്രാഫിക് വിഭാഗം ആവര്‍ത്തിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.