Currency

എടിഎം വഴി പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് പരിശോധനക്കും നികുതി ഈടാക്കും

സ്വന്തം ലേഖകന്‍Thursday, December 21, 2017 12:46 pm

റിയാദ്: സൗദിയില്‍ എടിഎം വഴി പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് പരിശോധനക്കും നികുതി ചുമത്തും. അഞ്ച് ശതമാനം നികുതിയാണ് ചുമത്തുന്നത്. വിവിധ ബാങ്കിങ് സേവനങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ഈടാക്കും. അതേസമയം പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന തുകയ്ക്ക് ഒരു രീതിയിലും നികുതി ചുമത്തില്ലെന്ന് സൗദിയിലെ പ്രമുഖ ബാങ്കുകള്‍ അറിയിച്ചു. ജനുവരി 1 മുതല്‍ തന്നെ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കി തുടങ്ങും.

ഗള്‍ഫ് രാജ്യങ്ങളിലെ എടിഎമ്മുകള്‍ വഴി ബാലന്‍സ് പരിശോധിക്കുന്നതിന് 3.15 റിയാലും ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പരിശോധിക്കാന്‍ 3.67 റിയാലും ഈടാക്കും. ഡിഡി, ചെക്ക് ബുക്ക് ഇഷ്യൂ ചെയ്യല്‍, എടിഎം കാര്‍ഡ് വഴി പണം പിന്‍വലിക്കല്‍ എന്നിവക്കും അഞ്ച് ശതമാനം നികുതിയുണ്ട്. ബാങ്കുകള്‍ നല്‍കുന്ന 26 സേവനങ്ങള്‍ക്കാണ് നികുതി ഈടാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x