Currency

ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ സൂക്ഷിക്കുക; വിസ റദ്ദാക്കപ്പെടാൻ വരെ സാധ്യത

സ്വന്തം ലേഖകൻThursday, December 21, 2017 8:44 pm

ഫേസ്ബുക്കിൽ നൽകുന്ന അപ്ഡേറ്റുകൾ വിസ അപേക്ഷകളിൽ തീരുമാനമെടുക്കുമ്പോൾ പരിഗണിക്കുന്ന രീതി കൂടുതൽ കർക്കശമാക്കി ഓസ്ട്രേലിയ. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഓസ്ട്രേലിയൻ വിസ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

നവംബർ മുതലാണു വിസ പരിഗണിക്കുമ്പോൾ അപേക്ഷകന്റെ സോഷ്യൽ മീഡിയ പ്രവർത്തികൾ കർശനമായി പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്. PR വിസയിലുള്ളവരെ പോലും ഇത് ബാധിച്ചേക്കാം. താൽക്കാലിക വിസകളിൽ ഉള്ളവർക്കും നവംബർ 18 മുതൽ നിരവധി മാറ്റങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x