Currency

2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച എല്ലാ ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകമെന്ന് സൗദി

സ്വന്തം ലേഖകന്‍Saturday, December 23, 2017 8:38 am

റിയാദ്: 2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച എല്ലാ ഉല്‍പന്നങ്ങള്‍ക്കും മൂല്യ വര്‍ധിത നികുതി ബാധകം. സൗദിയിലെ സകാത്ത് ആന്റ് ടാക്‌സ് ജനറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഉല്‍പാദന സമയമല്ല മറിച്ച് വില്‍പന- വിനിമയ സമയമാണ് നികുതിക്ക് മാനദണ്ഡമാക്കുക. ജനുവരി ഒന്ന് മുതല്‍ നികുതി ഈടാക്കുന്ന ഇനങ്ങളുടെ പട്ടിക വാറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉല്‍പാദന തീയതി വാറ്റ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണെങ്കില്‍ അത്തരം ഉല്‍പന്നങ്ങള്‍ വാറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് നേത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം. 2018 ജനുവരി ഒന്ന് മുതല്‍ വിനിമയം നടക്കുന്ന ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ബാധകമാണ്.

അതേസമയം വാറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതര്‍. വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകുന്ന സ്ഥാപനങ്ങളെ ഇനം തിരിച്ചിട്ടുള്ളത്. ഒന്നാ ഘട്ടം ഇന്നലെ അവസാനിച്ചു. പുതുവര്‍ഷ ബജറ്റില്‍ പെട്രോളിതര വരുമാനത്തിലെ സുപ്രധാന ഇനം കൂടിയാണ് നികുതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x