Currency

സൗദിയില്‍ പുതുക്കിയ വൈദ്യുതി നിരക്ക് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

സ്വന്തം ലേഖകന്‍Sunday, December 24, 2017 8:11 pm

റിയാദ്: സൗദിയില്‍ പുതുക്കിയ വൈദ്യുതി നിരക്ക് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധനവിനോടൊപ്പം അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയും വൈദ്യുതി ബില്ലിന് ബാധകമായിരിക്കും. ഗാര്‍ഹികം, വാണിജ്യം, വ്യവസായം, ചാരിറ്റി ട്രസ്റ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിങ്ങിനെ ഇനം തിരിച്ചാണ് പുതുക്കിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

നികുതി ഈടാക്കുന്ന സേവനത്തിന്റെ ഗണത്തിലാണ് വൈദ്യുതി ഉപഭോഗം ഉള്‍പ്പെടുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് വ്യക്തമാക്കി. വൈദ്യുതി അതോറിറ്റിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതി 6,000 യൂണിറ്റ് വരെ കിലോവാട്ടിന് 18 ഹലലയാണ് ഈടാക്കുക. 6000 യൂണിറ്റില്‍ കൂടിയ ഉപഭോഗത്തിന് യൂണിറ്റിന് 30 ഹലലയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിന് 6,000 യൂണിറ്റ് വരെ 20 ഹലലയും അതിന് ശേഷമുള്ള ഉപഭോഗത്തിന് 30 ഹലലയുമാണ് നിരക്ക്.

ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഏതളവിലുള്ള ഉപഭോഗത്തിനും യൂണിറ്റിന് 21 ഹലലയും വ്യാവസായിക ആവശ്യത്തിനുള്ളതിന് 18 ഹലലയുമാണ് നിരക്ക്. സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് യൂണിറ്റിന് 32 ഹലലയാണ് നിരക്ക്. ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് 6,000 യൂണിറ്റ് വരെ 16 ഹലലയും അതില്‍ കൂടിയതിന് 20 ഹലലയുമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x