
റിയാദ്: സൗദിയില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാതിരിക്കാന്‍ തൊഴിലാളികളുടെ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ പിഴ ഈടാക്കും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സിലാണ് തൊഴിലാളികളുടെ സേവന, വേതന വിവരങ്ങള്‍ നല്‍കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കണം. ഇതില്‍ കൃത്രിമം കാണിച്ചാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
തൊഴിലാളികളുടെ വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ മൂന്ന് മാര്‍ഗങ്ങള്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ അവലംബിക്കും. കൃത്രിമത്വം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതില്‍ കുറവുവരുത്താന്‍ വേണ്ടി ചില സ്ഥാപനങ്ങള്‍ ജോലിക്കാരുടെ ശമ്പളം കുറച്ചുകാണിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തൊഴില്‍ മന്ത്രാലയം നിര്‍ബന്ധമാക്കിയ വേതനസുരക്ഷ നിയമത്തിന്റെ ഭാഗമായി സേവന, വേതന വിവരങ്ങള്‍ കൃത്യമായി മന്ത്രാലയത്തിന് നല്‍കേണ്ടതുണ്ട്. തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി നല്‍കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.