
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായി ബ്രക്‌സിറ്റ് നടപടി പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ നിറം നീലയാകും. നിലവിലെ പാസ്പോർട്ടിനു യൂറോപ്യന്‍ യൂണിയന്റെ ചിഹ്നമുള്ള ചുവപ്പു കലര്‍ന്ന തവിട്ടു നിറമാണ് (ബര്‍ഗന്‍ന്ധി കളര്‍ ). ബ്രെക്സിറ്റിലൂടെ യുകെ യൂറോപ്പുമായി വഴിപിരിയുന്നതോടെ പഴയ നീല പാസ്പോര്‍ട്ട് ആണ് തിരികെ വരുന്നത്.
72.50 പൗണ്ട് ചെലവുള്ള പുതിയ പാസ്പോര്‍ട്ട് പിഴവില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു അനുസരിച്ചു നിര്‍മിച്ചവ ആയിരിക്കും. രാജ്ഞിയുടെ ശിരോഭൂഷണമായ ‘Dieu et Mon Droit’ ചിഹ്നം മുന്‍പേജില്‍ സ്വര്‍ണ കളറില്‍ ആലേഖനം ചെയ്യുമെന്നും ഉള്‍പേജുകളില്‍ യുകെയുടെ നാല് അതിര്‍ത്തികളിലെയും ദൃശ്യങ്ങള്‍ പശ്ചാത്തലമാകുമെന്നുമാണ് റിപ്പോർട്ട്.
അതേസമയം പാസ്പോര്‍ട്ടിന്‍െറ നിറം മാറ്റുന്നതിനുള്ള തീരുമാനത്തോട് യൂറോപ്യന്‍ യൂണിയൻ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിറം മാറ്റുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യൂണിയന്‍ നല്‍കുന്ന മുന്നറിയിപ്പ്. കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടിവരുന്നതിനാല്‍ യാത്രകള്‍ക്ക് താമസമെടുക്കുമെന്നും ഇ.യു അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.