Currency

സൗദിയില്‍ അറസ്റ്റിലായ വിദേശികളുടെ എണ്ണം 3 ലക്ഷത്തോട് അടുക്കുന്നു

സ്വന്തം ലേഖകന്‍Thursday, December 28, 2017 12:15 pm

റിയാദ്: സൗദിയില്‍ നിയമലംഘനത്തിന് അറസ്റ്റിലായ വിദേശികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. നവംബര്‍ 14ന് രാത്രിയാരംഭിച്ച പരിശോധന ഒന്നര മാസത്തോട് അടുക്കുമ്പോള്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തി ആറായിരം കവിഞ്ഞു. അറുപതിനായിരം പേരെ ഇതിനകം നാടുകടത്തി. താമസ രേഖയില്ലാത്തവരും താമസ രേഖയുടെ കാലാവധി കഴിഞ്ഞവരുമായ ഒന്നര ലക്ഷം പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിദിനം പിടികൂടുന്നവരുടെ എണ്ണം ശരാശരി ഏഴായിരമാണ്.

നാല്‍പതിനായിരം പേര്‍ നടപടി ക്രമങ്ങള്‍ക്ക് കാത്ത് കഴിയുന്നു. പിടിയിലാകുന്നവരുടെ രാജ്യങ്ങളുടെ എംബസിയുമായി സഹകരിച്ചും നാടുകടത്തല്‍ തുടരുന്നുണ്ട്. മാതൃരാജ്യത്തേക്ക് മടക്കി അയച്ചവര്‍ക്ക് സൗദിയിലേക്ക് മടങ്ങാനാകില്ല. പിടിയിലാകുന്നവരില്‍ ഗുരുതര നിയമലംഘനമുള്ളവര്‍ക്ക് നിയമാനുസൃത നടപടികളുണ്ടാകും. തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായത് തൊണ്ണൂറ്റി അയ്യായിരം പേരാണ്.

സ്വദേശികള്‍ക്ക് നീക്കി വെച്ച ജോലി ചെയ്തവരും ഇഖാമയിലില്ലാത്ത ജോലി ചെയ്തവരും ഇതിലുണ്ട്. നേരത്തെ നഗരങ്ങള്‍ കേന്ദ്രീകരിച്ചിരുന്ന പരിശോധന ഉള്‍നാടന്‍ പ്രവിശ്യകളിലും ശക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x