
ലണ്ടൺ: സ്റ്റുഡന്‍സ് വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തിയുള്ള പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ജനുവരി 11 മുതല്‍ യുകെയിൽ പ്രാബല്യത്തിൽ വരും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍2 – സ്കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാനുള്ള സാഹചര്യമാണു ഇതോടെ ഒരുങ്ങുന്നത്.
നിലവിൽ പിജി ഡിഗ്രി കോഴ്സിന് പഠിക്കുന്നവര്‍ക്ക് തീസിസ് മാര്‍ക്ക് ലഭിക്കുന്നത് വരെ അല്ലെങ്കില്‍ കോഴ്സ് പൂര്‍ത്തിയാക്കി ഡിഗ്രി ലഭിക്കുന്നത് വരെ കാത്തിരിക്കണമായിരുന്നു ടിയര്‍ 2 വിസയ്ക്ക് അപേക്ഷിക്കാന്‍. പുതിയ നിയമപ്രകാരം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിയര്‍ 2 വിസയിലേക്ക് മാറാനുള്ള അവസരമാണ് വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുക.
യുകെ യൂണിവേഴ്സിറ്റികളും, സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നത്. ഗ്രാജുവേഷന് ശേഷം 12 മുതല്‍ 24 മാസം വരെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.