
ജിദ്ദ: യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം. 500 റിയാലാണ് പിഴ ചുമത്തുക. അതേസമയം ടാക്‌സിയില്‍ മീറ്റര്‍ ഘടിപ്പിച്ചിട്ടില്ലെങ്കില്‍ 5,000 റിയാലാണ് പിഴ. അകവും പുറവും വൃത്തിയായി സൂക്ഷിക്കാത്ത ടാക്‌സികള്‍ക്കും പിഴയീടാക്കാന്‍ വകുപ്പുണ്ട്. 500 റിയാല്‍ വരെ ഇതിന് നല്‍കേണ്ടിവരും.
‘ടാക്‌സി റിയാദ്’, ‘ടാക്‌സി ജിദ്ദ’ എന്നിങ്ങനെ വാഹനത്തിന് മുകളില്‍ പിടിപ്പിക്കുന്ന ടോപ്‌സൈന്‍ വ്യക്തമാകാതിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്താല്‍ ആയിരം റിയാല്‍ വരെ പിഴ ഈടാക്കും. കമ്പനി ലൈസന്‍സ് വിവരങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാതിരിക്കുക, ഫസ്റ്റ് എയ്ഡ് കിറ്റ്, അഗ്‌നിശമന ഉപകരണം എന്നിവ കരുതാതിരിക്കുക എന്നിവ 1,500 റിയാല്‍ വരെ പിഴ വിധിക്കാവുന്ന കുറ്റങ്ങളാണ്.
വാഹനത്തിന്റെ ക്ഷമതയും സുരക്ഷാസംവിധാനങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളുവെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.