
ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ പരക്കെ കനത്ത മൂടല്‍ മഞ്ഞ്. ഞായര്‍ പുലര്‍ച്ചെ അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യോമ, റോഡ് ഗതാഗതം താറുമാറായി. മൂടല്‍ മഞ്ഞ് കാഴ്ചക്ക് തടസം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ വൈകിയെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും യാത്ര പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേയ്സ് മുടങ്ങി. പല തവണ വിമാനം വൈകുമെന്നറിയിച്ച് സമയം മാറ്റിപ്പറഞ്ഞ അധികൃതര്‍ ഒടുവില്‍ വിമാനം റദ്ദാക്കുകയാണെന്ന് നീണ്ട മണിക്കുറുകള്‍ക്ക് ശേഷമാണ് അറിയിച്ചത്.
ശൈത്യകാലത്തിന്റെ വരവിന് ശേഷം ശേഷം ഇതാദ്യമായാണ് ഇത്രയധികം മൂടല്‍ മഞ്ഞ് കിഴക്കന്‍ സൗദിയില്‍ അനുഭവപ്പെടുന്നത്. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, നാരിയ്യ, അല്‍ഖഫ്ജി എന്നിങ്ങനെ പ്രവിശ്യയുടെ മിക്കയിടങ്ങളും കനത്ത മഞ്ഞിലകപ്പെട്ടു. ഗതാഗതത്തെയും, വ്യവസായ സ്ഥാപനങ്ങളെയും, സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു.
വരും ദിവസങ്ങളിലും മൂടല്‍മഞ്ഞിനും മഴക്കും സാധ്യതയുണ്ടെന്നും പുറത്തിറങ്ങുന്നവരും വാഹനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.