
റിയാദ്: സൗദിയില്‍ അറുപത് വയസ് കഴിഞ്ഞവരെ രണ്ട് പേരായി പരിഗണിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ നിയമ പ്രകാരം അറുപത് വയസ് കഴിഞ്ഞ ഒരു വിദേശി സ്ഥാപനത്തിലുണ്ടെങ്കില്‍ ഇയാളെ രണ്ടാളായി കണക്ക് കൂട്ടും. തൊഴില്‍ മന്ത്രാലയത്തിന്റെ ഈ തീരുമാനമാണ് പ്രാബല്യത്തിലായത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഇതിനനുസരിച്ച് സ്വദേശികളുടെ എണ്ണം സ്ഥാപനങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരും.
ആറ് മാസം കൊണ്ട് തൊഴില്‍ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണ പട്ടികയില്‍ അറുപത് വയസ് പിന്നിട്ടവരുടെ എണ്ണം ഇരട്ടിക്കുന്നത് പ്രതിഫലിക്കും. ആറു മാസത്തിന് ശേഷം 60 പിന്നിട്ട ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വദേശികളുടെ എണ്ണം സ്ഥാപനത്തില്‍ കൂട്ടേണ്ടി വരും. അതേസമയം കേരളത്തില്‍ നിന്നുള്ള ആയിരങ്ങളുണ്ട് അറുപത് പിന്നിട്ട് വിവിധ സ്ഥാപനങ്ങളില്‍. ഇവരുടെ ജോലിക്കാര്യം ആശങ്കയിലായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.