
റിയാദ്: സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ ഒന്നര മാസം പിന്നിട്ടേതാടെ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. തൊഴില്‍ നിയമലംഘനത്തിന് ലക്ഷത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധന സൗദിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ നടപടികളിലൊന്നായി മാറി.
ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജനുവരി രണ്ട് വരെ മാത്രം സൗദിയില്‍ പിടിയിലായത് 301000 പേരാണ്. ഇതില്‍ 170000 പേര് ഇഖാമ നിയമലംഘനത്തിനാണ് പിടിയിലായത്. പിടിയിലായവരില്‍ 70000 പേരെ ഇതിനകം നാടു കടത്തി. പരിശോധന ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇഖാമ കയ്യില്‍ സൂക്ഷിക്കാതെ പുറത്തിറങ്ങിയ 16000 പേര്‍ക്ക് 3000 റിയാല്‍ വീതം പിഴയും ഇടാക്കി.
സ്വദേശികള്‍ക്ക് നീക്കി വെച്ച ജോലി ചെയ്തതിന് പതിനായിരങ്ങളും പിടിയിലായി. പിടിയിലായവരെ ജയിലിലേക്ക് മാറ്റുകയും ഇവിടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലെത്തിക്കുകയുമാണ് ചെയ്യുന്നത്. അതിര്‍ത്തി കടന്ന് അനധികൃതമായി എത്തുന്നവരേയും പിഴ ഈടാക്കി മടക്കി അയക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.