
റിയാദ്: സൗദിയില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ആദ്യ വീടിന്റെ വാറ്റ് സര്‍ക്കാര്‍ വഹിക്കുന്നതിനെക്കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ഏറ്റവും അനിവാര്യമായ രണ്ട് മേഖല എന്ന നിലക്കും അടിസ്ഥാന ആവശ്യം എന്ന നിലക്കുമാണ് ചികിത്സയും വിദ്യാഭ്യാസവും നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം മരുന്നിന് വാറ്റ് ബാധകമല്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നികുതി ഒഴിവുള്ള വകുപ്പുകളെക്കുറിച്ച് വിശദമായ വിവരം ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സിന്റെ കീഴിലുള്ള വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നികുതി ഇളവ് ലഭിച്ചാല്‍ അത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.