
റിയാദ്: സൗദിയില്‍ ഉംറക്കായി എത്തുന്നവര്‍ക്ക് ടൂറിസം വിസ അനുവദിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം ആന്റ് ഹെറിറ്റേജ് അതോറ്റിറ്റി. ഉംറ നിര്‍വഹിച്ച ശേഷം തീര്‍ഥാടകര്‍ക്ക് ടൂറിസ്റ്റുകളായി മാറാമെന്നതാണ് വിസയുടെ പ്രത്യേകത. നിലവില്‍ ഉംറ വിസയില്‍ 15 ദിവസമാണ് ഭൂരിഭാഗം പേര്‍ക്കും ലഭിക്കുന്നത്. ഇതില്‍ ഇരു ഹറമുകളും മക്ക മദീന എന്നിവിടങ്ങളിലെ പ്രധാന പുണ്യ കേന്ദ്രങ്ങളുമാണ് സന്ദര്‍ശിക്കാന്‍ സമയമുണ്ടാവുക. ഇതിനു പുറമെ ഒരു മാസം കൂടി അധികം അനുവദിക്കുന്നതാണ് ടൂറിസം വിസ.
ഉംറ വിസ നീട്ടി ആര്‍ക്കും ടൂറിസം വിസ നേടാം. ഇതിന് ഉപാധികളുണ്ടാകുമെന്നും ടൂറിസം ആന്റ് ഹെറിറ്റേജ് അതോറ്റിറ്റി മക്ക മേധാവി പറഞ്ഞു. സൗദിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും കൂടുതല്‍ തൊഴില്‍ സാധ്യതയും മുന്നില്‍ കണ്ടാണ് ടൂറിസം വിസ. ആദ്യ ഘട്ടത്തില്‍ 65 രാഷ്ട്രങ്ങള്‍ക്കാണ് വിസ ലഭിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ടൂറിസം സാധ്യത പരമാവധി കൂട്ടുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.