
റിയാദ്: സൗദിയില്‍ 18 വയസ്സിന് മുമ്പുള്ള വിവാഹങ്ങള്‍ക്ക് നിബന്ധന കര്‍ശനമാക്കാന്‍ ശൂറയുടെ ശിപാര്‍ശ. നിയമപരമായി 18ന് മുമ്പുള്ള വിവാഹങ്ങള്‍ക്ക് നിലവില്‍ വിലക്കില്ല. ഇതിലാണ് പ്രധാന മാറ്റം വരുത്തുന്നത്. 18 വയസിന് മുമ്പ് വിവാഹം കഴിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ മാനസിക നില കുടുംബ കോടതി പരിശോധിക്കണം എന്നതാണ് പ്രധാന ശിപാര്‍ശ. ചെറു പ്രായത്തിലെ വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ശൂറ മുന്നോട്ട് വെച്ചു.
16ന് വയസിന് താഴെയുള്ളവരെ ഒരു കാരണവശാലും വിവാഹം കഴിപ്പിക്കരുതെന്ന് ശൂറാ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്കുണ്ടാക്കുന്ന മാനസിക പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശങ്ങളെന്നും വനിതാ ശൂറാ അംഗം ഡോ. ഇഖ്ബാല്‍ ദരാന്തരി പറഞ്ഞു. 16 വയസിന് മുമ്പുള്ള ആണ്‍കുട്ടികളുടെ വിവാഹത്തിനും ഇത് ബാധകമാക്കണമെന്ന് ശിപാര്‍ശയുണ്ട്. ശൂറയുടെ ശിപാര്‍ശങ്ങള്‍ അംഗീകാരത്തിന് ശേഷമാകും പ്രാബല്യത്തിലാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.