Currency

സൗദിയില്‍ പിടിയിലായത് 3.70 ലക്ഷം നിയമലംഘകര്‍; ഇന്ത്യക്കാര്‍ ആയിരത്തോളം പേര്‍ മാത്രം

സ്വന്തം ലേഖകന്‍Thursday, January 11, 2018 12:38 pm

റിയാദ്: സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ ആകെ പിടിയിലായ 3.70 ലക്ഷത്തിലേറെ പേരില്‍ ആയിരത്തോളം ഇന്ത്യക്കാര്‍ മാത്രമെന്ന് ഇന്ത്യന്‍ എംബസി. പിടിയിലായ ഇന്ത്യക്കാരെ എംബസി നേതൃത്വത്തില്‍ സന്ദര്‍ശിച്ച് മടക്കി അയക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

നവംബര്‍ 14ന് രാത്രിയാരംഭിച്ച സുരക്ഷാ പരിശോധന സജീവമാണ്. പരിശോധനയില്‍ രാജ്യത്ത് നിയമലംഘകര്‍ക്ക് താമസ വാഹന സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത 750 ഓളം പേരും പിടിയിലായി. ഇവരില്‍ 188 സൗദികളുമുണ്ട്. താമസരേഖയില്ലാതെ ഇതുവരെ 2,20,000 പേരാണ് അകത്തായത്. രേഖ കയ്യില്‍ സൂക്ഷിക്കാത്ത ആയിരത്തിലേറെ പേര്‍ക്ക് 3000 റിയാല്‍ വീതം പിഴയും ഈടാക്കി. എണ്‍പതിനായിരത്തോളം പേരെയാണ് നാടുകടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x