Currency

വിദേശി ഭര്‍ത്താവിന് സ്വദേശിവത്കരിച്ച തൊഴിലില്‍ അനുമതിയില്ല

സ്വന്തം ലേഖകന്‍Saturday, January 13, 2018 1:09 pm

ജിദ്ദ: സ്വദേശികള്‍ക്ക് മാത്രമാക്കിയ ജോലികളില്‍ സ്വദേശി സ്ത്രീയുടെ വിദേശിയായ ഭര്‍ത്താവിനെ ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിയുടെ വിദേശി ഭര്‍ത്താവിനെ സ്വദേശികളല്ലാത്തവര്‍ക്ക് നിശ്ചയിച്ച ജോലികളില്‍ നിതാഖാത്ത് പദ്ധതി അനുപാതത്തില്‍ ഒന്നായി മാത്രമേ പരിഗണിക്കുവെന്നും അദ്ദേഹം പറഞ്ഞു.

മാനവ വിഭവശേഷി ഓഫീസ് മേധാവി, പേഴ്‌സനല്‍ മാനേജര്‍, വര്‍ക്ക് മാനേജര്‍, പേഴ്‌സണല്‍ റിലേഷന്‍സ് മാനേജര്‍, പേഴ്‌സണല്‍ സ്‌പെഷലിറ്റ്, പേഴ്‌സണല്‍ റൈറ്റര്‍, ഹോട്ടല്‍ റിസപ്ഷനിറ്റ്, കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ്, താക്കോല്‍ പകര്‍പ്പെടുക്കല്‍, റിപ്പയറിങ് ജോലി, റിക്രൂട്ട്മന്റെ് റൈറ്റര്‍, സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡ്, ഗവണ്‍മെന്റ് റിലേഷന്‍ ഓഫീസര്‍, ലേഡീസ് ഒണ്‍ലി കടകളിലെ ജോലി, ജ്വല്ലറി, മൊബൈല്‍ ഷോപ്പ് ജോലികള്‍ എന്നിവ സ്വദേശികള്‍ക്ക് മാത്രമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x