
ജിദ്ദ: ഇഖാമയില്ലാതെ പിടിയിലായാല്‍ പിഴ ശിക്ഷക്കു പുറമെ ആറാഴ്ച വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ജവാസാത്ത് വക്താവ് ലെഫ്. കേണല്‍ തലാല്‍ അല്ശല്ഹോബാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനെ പിടിയിലാകുന്നവരില്‍ നിന്ന് 3000 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇഖാമ കൈവശമില്ലാതെ പിടിക്കപ്പെട്ടാല്‍ 3,000 റിയാല്‍ പിഴയോ ആറാഴ്ച വരെ നീളുന്ന തടവോ അല്ലെങ്കില്‍ രണ്ട് ശിക്ഷയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ തന്നെ ജയില്‍വാസം നേരിടേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
കാലാവധി തീര്‍ന്ന ഇഖാമയുമായി പിടിയിലാകുന്നവര്‍ക്ക് ആദ്യ തവണ 500 റിയാലും ആവര്‍ത്തിക്കുന്നവര്‍ക്ക് 1000 റിയാലും പിഴ ചുമത്തും. മൂന്നാം തവണയും നിയമ ലംഘനം നടത്തുന്നവരെ ആയിരം റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ചുമത്തി നാടുകടത്തും. എന്നാല്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്ന ചുമതല ജവാസാത്തിനില്ല. മറ്റു സുരക്ഷാ വകുപ്പുകള്‍ പിടികൂടുന്ന നിയമലംഘകരുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുകയും അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയുമാണ് ജവാസാത്തിന്റെ ചുമതല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.