
റിയാദ്: സൗദിയിലെ മദീനയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളില്ല.
മദീനയ്ക്കു 14 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ശക്തികുറഞ്ഞ രണ്ടു തുടര്‍ചലനങ്ങളാണ് അനുഭവപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.