
റിയാദ്: സൗദി അറേബ്യയില്‍ ഈ മാസം മുതല്‍ വൈദ്യുതി ചാര്‍ജ് ഇ-ബില്ലുകളായി നല്‍കും. 28 ാം തീയതി തന്നെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ ലഭിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബില്ല് അടക്കല്‍ എളുപ്പമാകുകയെന്ന ലക്ഷ്യത്തോടെ ശമ്പളം ലഭിക്കുന്ന അതേസമയത്ത് സേവനങ്ങളുടെ ബില്ലുകള്‍ നല്‍കാനാണ് തീരുമാനം. സേവന ബില്ലുകള്‍ ഏകീകരിക്കണമെന്ന രാജകല്‍പനയെ തുടര്‍ന്നാണ് നടപടി.
ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലാക്കാനും തീരുമാനമായി. ഇത് പ്രകാരം പേപ്പര്‍ ബില്ലിനു പകരം ഇനി മുതല്‍ ഇ ബില്ലായിരിക്കും നല്‍കുക. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ അല്‍ കഹ് റബ വഴി ഉപഭോക്താക്കള്‍ക്ക് ബില്ല് സംബന്ധിച്ച വിവരങ്ങള്‍ അറിയാം. ഇ ബില്ല് സംവിധാനം ആളുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.
വെബ്‌സൈറ്റുകളും ആപ്ലിക്കേഷനും എസ്.എം.എസ് സന്ദേങ്ങളും ഇതിനായി ഉണ്ടാകും. വൈദ്യുതി കമ്പനിയുടെ ഏകീകൃത നമ്പറിലൂടെ ഉപഭോക്തൃ സേവന സെന്റര്‍ വഴി ബന്ധപ്പെട്ടാല്‍ ബില്ല് സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടറിയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.