Currency

സൗദിയില്‍ വീട്ടുവേലക്കാര്‍ക്ക് പ്രീ പെയ്ഡ് ബാങ്ക് കാര്‍ഡ്; നിയമം ആറ് മാസത്തിനകം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Thursday, January 25, 2018 12:24 pm

 

റിയാദ്: സൗദിയില്‍ വീട്ടുവേലക്കാര്‍ക്ക് തൊഴിലുടമ പ്രീ പെയ്ഡ് ബാങ്ക് കാര്‍ഡ് നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം. വീട്ടുജോലിക്കാരുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താനാണ് പുതിയ നിയമം. നിയമം ആറ് മാസത്തിനകം പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പ്രീപെയ്ഡ് കാര്‍ഡിലേക്ക് ശമ്പളമയക്കുന്നതോടെ പണം ലഭിക്കാത്ത പരാതികള്‍ ഗണ്യമായി കുറയും. എല്ലാവീട്ടുവേലക്കാര്‍ക്കും കാര്‍ഡും തൊഴില്‍ കരാറും നിര്‍ബന്ധമാക്കി.

രാജ്യത്ത് നിലവിലുള്ള വീട്ടുവേലക്കാര്‍ക്കും നിയമം ബാധകമാണ്. എന്നാല്‍ അവര്‍ക്ക് ആറ് മാസത്തെ സാവകാശം അനുവദിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ച ‘മുസാനിദ്’ ഓണ്‍ലൈന്‍ സംവിധാനം വഴി തൊഴില്‍ കരാര്‍ രേഖാമൂലമാക്കിയ ശേഷമാണ് ബാങ്ക് തൊഴിലാളിക്ക് ബാങ്ക് കാര്‍ഡ് നല്‍കേണ്ടത്.

രാജ്യത്തെ സ്വകാര്യ മേഖലയില്‍ വേതനസുരക്ഷ നിയമം നടപ്പാക്കിയതിന്റെ തുടര്‍ച്ചയായാണ് വീട്ടുവേലക്കാരുടെ ശമ്പളസുരക്ഷ ഉറപ്പുവരുത്തുന്നതെന്നും വക്താവ് വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x