
റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഗതാഗത അതോറിറ്റി മേധാവിയും സൗദി റെയില്‍വേ പ്രസിഡന്റുമായ ഡോ. റുമൈഹ് അല്‍റുമൈഹ്. വനിതാ ടാക്‌സി സ്വദേശി വനിതകള്‍ക്ക് മാത്രമായി നീക്കി വെക്കും. സ്വദേശിവത്കരണത്തിന്റെ ഭാഗമായി തുടക്കം കുറിച്ച റെന്റ്-എ-കാര്‍ മേഖലയിലെ സ്വദേശിവത്കരണം 45 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും അതോറിറ്റി അറിയിച്ചു.
വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വനിത ടാക്‌സിയും നിലവില്‍ വരും. എന്നാല്‍ ഈ ജോലിക്ക് വിദേശി വനിതകളെ റിക്രൂട്ട്‌ചെയ്യുമെന്ന വാര്‍ത്ത അതോറിറ്റി മേധാവി നിഷേധിച്ചു. സ്വദേശി വനിതകള്‍ ടാക്‌സി ഓടിക്കാന്‍ തയാറാണെന്നിരിക്കെ വിദേശ റിക്രൂട്ടിങ്ങിനെ അവലംബിക്കില്ല. അന്താരാഷ്ട്ര നിലവാരമുള്ള ഓണ്‍ലൈന്‍ ആപ് വഴിയുള്ള ടാക്‌സി സര്‍വീസില്‍ സ്വദേശികള്‍ കഴിവുതെളിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള ഓണ്‍ലൈന്‍ ആപ് വഴിയുള്ള ടാക്‌സി സര്‍വീസില്‍ സ്വദേശികള്‍ കഴിവുതെളിയിച്ചിട്ടുണ്ട്. റെന്റ്-എ-കാര്‍ മേഖലയില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സ്വദേശിവത്കരണത്തിന് നിശ്ചയിച്ച മാര്‍ച്ച് 18ഓടെ (റജബ് ഒന്ന്) ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുമെന്നും അല്‍റുമൈഹ് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.