Currency

നോർത്തേൺ ടെറിട്ടറിയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു

സ്വന്തം ലേഖകൻSaturday, February 10, 2018 10:05 pm

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ആരോഗ്യം, ഹ്യൂൂമൻ റിസോഴ്സ് മാനേജ്മെന്റ്, ചൈൽഡ് കെയർ ഉൾപ്പടെ നിരവധി മേഖലകളിൽ വൻ തൊഴിലവസരമാണു ഇവിടെയുള്ളതെന്നാണു റിപ്പോർട്ട്.

തൊഴിലവസരങ്ങൾ വർധിച്ച സാഹചര്യത്തിൽ Our Life Out Here എന്ന പേരിൽ ഒരു പ്രചാരണപരിപാടി ആരംഭിച്ചിരിക്കുകയാണ് നോർത്തേൺ ടെറിട്ടറി സർക്കാർ.  

മേഖലയിലെ തൊഴിലവസരങ്ങൾ ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർക്കും  സ്വന്തം തൊഴിൽ മേഖലയിൽ ജോലി ലഭിക്കാത്ത മറ്റു സംസ്ഥാനങ്ങളിൽ  ഉള്ളവർക്കും ഉപയോഗപ്പെടുത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x