Currency

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് തുടങ്ങി

സ്വന്തം ലേഖകന്‍Wednesday, February 14, 2018 2:06 pm

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് തുടങ്ങി. ജിദ്ദയില്‍ ഇന്നലെ വീശിത്തുടങ്ങിയ പൊടിക്കാറ്റ് ഇന്ന് തലസ്ഥാന നഗരിയിലുമെത്തി. വരും ദിവസങ്ങളില്‍ തണുപ്പ് വിട്ട് അന്തരീക്ഷം പൂര്‍ണമായും ചൂടിലേക്ക് മാറും. ഇത്തവണ ശക്തമായ തണുപ്പെത്തുമെന്ന കാലാവസ്ഥ നീരീക്ഷകരുടെ പ്രവചനത്തിനെതിരായിരുന്നു റിയാദിലടക്കം കാലാവസ്ഥ.

ഇത്തവണ തണുപ്പവസാനിപ്പിച്ച് കാലാവസ്ഥ ചൂടിലേക്ക് മാറുകയാണ്. ഇതിന് മുന്നോടിയായുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ വിവിധ ഭാഗങ്ങള്‍ പൊടിപടലത്താല്‍ മൂടി. വരുന്ന രണ്ടാഴ്ചയോടെ ചൂട് ശക്തമാകും.

സൗദിയിലെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെ വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. ജിദ്ദ, മക്ക, ബഹ്റ, അല്‍ ജമൂം എന്നിവിടങ്ങളിലാണ് കാറ്റ് വീശിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x