Currency

സൗദിയില്‍ ലെവി ഒഴിവാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍Monday, February 19, 2018 10:55 am

റിയാദ്: സൗദിയില്‍ വിദേശി ജോലിക്കാരുടെ ലവി ഒഴിവാക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തോട് ജിദ്ദ ചേമ്പര്‍ ആവശ്യപ്പെട്ടു. സ്വദേശികളുടെ എണ്ണത്തിന് സമാന അനുപാതം വിദേശികളുള്ള സ്ഥാപനങ്ങളെ ലവിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജിദ്ദ ചേമ്പര്‍ തൊഴില്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചത്. രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപന ഉടമകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചേമ്പറിന്റെ നിര്‍ദേശം.

രാജ്യത്തെ 95 ശതമാനം സ്ഥാപനങ്ങളും ലെവി ഈടാക്കുനുള്ള തീരുമാനത്തിന് എതിരാണെന്നും ചേമ്പര്‍ പറഞ്ഞു. 2017ല്‍ വര്‍ഷത്തില്‍ 2400 റിയാലയിരുന്ന ലവി 2018ല്‍ 4800 ആയി. ഇത്തരത്തില്‍ ലെവി ഈടാക്കിത്തുടങ്ങിയതോടെ രാജ്യത്തെ 16 ശതമാനം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന പഠനത്തിന് പിന്നാലെയാണ് ചേമ്പറിന്റെ അഭ്യര്‍ഥന.

11 ശതമാനം സ്ഥാപനങ്ങള്‍ താങ്ങാനാവാത്ത സാമ്പത്തിക പ്രതസന്ധിയെ നേരിടുകയാണ്. അഞ്ചര ശതമാനം സ്ഥാപനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാവാവതെ വഴിമുട്ടും. രണ്ടര ശതമാനം സ്ഥാപനങ്ങള്‍ക്ക് നിലവിലെ പ്ലാനനുസരിച്ച് മുന്നോട്ടുപോവാനാവാത്ത പ്രതിസന്ധിയും വന്നുചേരും. ഒരു വര്‍ഷത്തെ ലവി മുന്‍കൂറായി അടക്കുമ്പോള്‍ തൊഴിലാളി രാജ്യം വിട്ടുപോയാലും അവശേഷിക്കുന്ന കാലത്തേക്കുള്ള സംഖ്യ തിരിച്ചുനല്‍കില്ലെന്ന നിലപാട് പുന:പരിശോധിക്കണമെന്നും ചേമ്പര്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.

തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലവി അടക്കാന്‍ വൈകുന്നത് സ്ഥാപനത്തിന്റെ ഇലക്ട്രോണിക് നടപടികള്‍ക്ക് തടസ്സമാവാതിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x