
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ജൂണ്‍ അവസാനത്തോടെ വനിതകള്‍ക്ക് ഡ്രൈവിങ് ആരംഭിക്കാമെന്നാണ് സല്മാന് രാജാവിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. അതിന്റെ മുന്നോടിയായി രാജ്യത്തെ സര്‍വകലാശാലകള്‍ പരിശീലനത്തിന് വേദിയൊരുക്കിയിട്ടുണ്ട്. തലസ്ഥാനത്തെ നൂറ ബിന്ത് അബ്ദുറഹ്മാന് സര്‍വകാലശാലയിലെ പരിശീലനത്തിനുളള ആദ്യ വാഹനങ്ങള്‍ റിയാദിലത്തി.
സൗദി ട്രാഫിക് വിഭാഗവുമായി സഹകരിച്ചാകും പരിശീലനം. പരിശീലനത്തിന് ട്രാഫിക് വിഭാഗവുമായി ആദ്യം കരാറില്‍ എത്തിയത് റിയാദിലെ പ്രിന്‍സസ് നൂറ സര്‍വകലാശാലയാണ്. ജിദ്ദയിലെ വനിതാ സ്ഥാപനങ്ങളും സര്‍വകലാശാലകളും പരിശീലനത്തിന് സഹകരിക്കും. വനിതാ ഗൈഡുമാരാണ് ഡ്രൈവിങ് പരിശീലനത്തിന് ഉണ്ടാവുക. ജൂണിന് മുമ്പായി പരിശീലനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമാക്കും.
മുന്നൊരുക്കത്തിന്റെ ഭാഗമായി ആരംഭിക്കുന്ന വൈദ്യപരിശോധനക്കുള്ള ശാരീരിക യോഗ്യത, കണ്ണ് പരിശോധന എന്നിവ പൂര്‍ത്തീകരിക്കാന്‍ 600 ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.