
മെല്‍ബണിലെ സാം എബ്രഹാം വധക്കേസില്‍ സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ സുപ്രീം കോടതി വിധിച്ചു.
33 കാരനായ സാം എബ്രഹാമിനെ ഭാര്യ സോഫിയ സാമും കാമുകനായ അരുണ്‍ കമലാസനനും ചേര്‍ന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയെന്ന കേസിലാണു കോടതി വിധി പ്രസ്താവിച്ചത്.
ഇരുവര്‍ക്കുമെതിരെയുള്ള കൊലപാതകക്കുറ്റം നിലനില്‍ക്കുന്നു എന്നാണ് തെളിവുകള്‍ പരിശോധിച്ച ശേഷം ജൂറി വ്യക്തമാക്കിയത്. പ്രതികളുടെ ശിക്ഷ തീരുമാനിക്കുന്നതിനായി മാര്‍ച്ച് 21 ന് കോടതി വീണ്ടും വാദം കേള്‍ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.