Currency

രാജ്യത്തെ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കും; പദ്ധതികള്‍ നടപ്പാക്കുന്നു

സ്വന്തം ലേഖകന്‍Friday, February 23, 2018 11:37 am

ജിദ്ദ: രാജ്യത്തെ ഇന്റര്‍നെറ്റിന്റെ വേഗത ഉയര്‍ത്താന്‍ സമയബന്ധിതമായ പദ്ധതികള്‍ നടപ്പാക്കുന്നു. 2020 ഓടെ രാജ്യത്തെ മുഴുവന്‍ മേഖലകളിലും ഉയര്‍ന്ന വേഗത ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇതിനായുള്ള പദ്ധതികള്‍ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ടെന്നും ടെലിഫോണ്‍, വിവര സാങ്കേതിക മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല ആമിര്‍ അല്‍സവാഹ പറഞ്ഞു.

നിലവില്‍ 2,70,000 വീടുകളില്‍ ഇപ്പോള്‍ ലഭിക്കുന്ന സേവനം കൂടുതല്‍ വീടുകളിലേക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ദേശീയപരിവര്‍ത്തന പദ്ധതി 2020 ഉം വിഷന്‍ 2030 ഉം ലക്ഷ്യമിട്ട് വിവരസാങ്കേതിക വിദ്യ ഉയര്‍ന്ന നിലവാരത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x