
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലഭിച്ചത് കനത്ത മഴ. റിയാദില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ മഴക്ക് ശമനമായി. കനത്ത മഴയാണ് മദീനയിലും പെയ്തത്. മദീനയില്‍ ആലിപ്പഴത്തിന്റെ അകമ്പടിയിലെത്തിയ മഴയില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
രാത്രിയോടെ മഴയ്‌ക്കൊപ്പം ഇടിയുമുണ്ടായി. മഴയെതുടര്‍ന്ന് പല ഭാഗത്തും ഗതാഗത സ്തംഭനമുണ്ടായി. വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പിനെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് അവധിയായിരുന്നു റിയാദില്‍. ഇന്നലെ പക്ഷേ മഴയെത്തിയില്ല. മക്കയിലും കനത്ത മഴയുണ്ടായി. ജിദ്ദ, ബുറൈദ, ദമാം മേഖലയിലും തീവ്രത കുറഞ്ഞ മഴയെത്തി. ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയാണ് മഴ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.