
ലണ്ടൺ: യുകെയിൽ ടിവി ലൈസൻസ് ഫീസ് ഏപ്രിൽ മുതൽ 3.50 പൗണ്ട് വർധിക്കും. ഇതോടെ വാര്‍ഷിക ഫീസ് 150.50 പൗണ്ടായി ഉയരും. ഏഴ് വര്‍ഷക്കാലത്തിനിടെ ആദ്യമായാണു ടിവി ലൈസന്‍സ് ഫീസ് വർധിക്കുന്നത്. ഏപ്രില്‍ 1ന് ശേഷം വാങ്ങുന്ന അല്ലെങ്കില്‍ പുതുക്കുന്ന പ്ലാനുകള്‍ക്ക് പുതിയ ഫീസ് നൽകേണ്ടി വരും.
അതേസമയം ഏപ്രില്‍ 1ന് മുന്‍പ് ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമില്‍ ലൈസന്‍സ് വാങ്ങിയവര്‍, ഡയറക്ട് ഡെബിറ്റ് മാസതവണയായും, ആഴ്ചയിലെ ക്യാഷ് പെയ്‌മെന്റായും നല്‍കുന്നവര്‍ ലൈസന്‍സ് പുതുക്കുന്നത് വരെ മൊത്തം 147 പൗണ്ട് അടയ്ക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.