
റിയാദ്: സൗദിയില്‍ മുതല്‍ മുടക്കുന്ന വിദേശികള്‍ക്കുള്ള നിക്ഷേപ ലൈസന്‍സ് കാലാവധി വര്‍ധിപ്പിച്ചു. കാലാവധി അഞ്ച് വര്‍ഷമായി വര്‍ധിപ്പിച്ച് സൗദി ജനറല്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിയാണ് വിജ്ഞാപനമിറക്കിയത്. അഞ്ച് വര്‍ഷത്തിന് ശേഷം സമാനമായ കാലവധിയിലേക്കോ നിക്ഷേപകര്‍ ഉദ്ദേശിക്കുന്ന കാലത്തേക്കോ ലൈസന്‍സ് പുതുക്കാന്‍ സാധിക്കുന്നതായിരിക്കും. ഹ്രസ്വകാല നിക്ഷേപം ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു വര്‍ഷക്കാലാവധിയുള്ള ലൈസന്‍സും അതോറിറ്റി നല്‍കും.
നിക്ഷേപകരുടെ സ്ഥിരത ഉറപ്പുവരുത്താനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള മാര്‍ഗവുമായാണ് ലൈസന്‍സ് കാലാവധി വര്‍ധിപ്പിക്കുന്നതെന്ന് അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. ലൈസന്‍സ് അനുവദിക്കാന്‍ രണ്ട് പ്രവൃത്തി ദിവസമെടുത്തിരുന്നത് നാല് മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ടെന്ന് സാമ അണ്ടര്‍സെക്രട്ടറി ഇബ്രാഹീം അസ്സുവൈല്‍ പറഞ്ഞു. സൗദി വിഷന്‍ 2030 പദ്ധതിയില്‍ ആസൂത്രണം ചെയ്തതനുസരിച്ച് കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ലൈസന്‍സിന് ആവശ്യമായി രേഖകളിലും സാഗിയ ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സാഗിയ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.