
റിയാദ്: രണ്ട് ദിവസം ശക്തമായി പെയ്ത മഴക്ക് സൗദിയില്‍ ശമനമായി. കഴിഞ്ഞ മൂന്ന് ദിവസമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. അല്‍ബഹ, അസീര്‍, മക്ക , മദീന, ഖസീം പ്രവിശ്യകളിലും മഴയുണ്ടായി. അസീറിലെ വിവിധ ഭാഹങ്ങളില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മൂടിക്കെട്ടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും രണ്ട് ദിവസം കൂടി തുടരും.
അപകട മരണങ്ങളുണ്ടായത് മലയോര മേഖലകളിലായതിനാല്‍ മലയോര മേഖലയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ശനിയാഴ്ചയുണ്ടായ ആലിപ്പഴ വര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് കമ്പനികള്‍ അറിയിച്ചു.
ആലിപ്പഴവര്‍ഷം, ചുഴലി കൊടുങ്കാറ്റു പോലുള്ള പ്രകൃതി ദുരന്തമാണെന്നും ഇന്‍ഷുറന്‍സ് കമ്പനികളും വാഹന ഉടമകളും തമ്മിലുണ്ടാക്കുന്ന കരാര്‍ പ്രകാരമുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രകൃതി ദുരന്തങ്ങളിലെ നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യില്ലെന്നും കമ്പനികള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.