Currency

ഇഷ്ട മത്സ്യങ്ങളായ ഷേരിയ്ക്കും സാഫിയ്ക്കും രണ്ടു മാസത്തേക്ക് നിയന്ത്രണം

സ്വന്തം ലേഖകന്‍Monday, March 5, 2018 10:39 am

ജിദ്ദ: യുഎഇക്കാരുടെ തീന്‍മേശയില്‍ രണ്ടു മാസത്തേക്ക് ഇഷ്ട മത്സ്യങ്ങളായ ഷേരിയും സാഫിയുമുണ്ടാകില്ല. ഈ മീനുകള്‍ രണ്ടു മാസത്തേക്ക് പിടിക്കുന്നതും വില്‍ക്കുന്നതും തടഞ്ഞു കൊണ്ടുള്ള പ്രത്യേക മന്ത്രിതല ഉത്തരവിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. മാര്‍ച്ച് ആരംഭം മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള പ്രജനന കാലത്താണ് നിയന്ത്രണം.

നിയമം പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ പരിസ്ഥിതി കാലാവസ്ഥാ മാറ്റ വകുപ്പിന്റെ നിര്‍ദേശാനുസരണം നഗരസഭകള്‍ വ്യാപക ബോധവത്കരണവും കര്‍ശന നിരീക്ഷണവുമാണ് നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x