
ലണ്ടൺ: യുകെയിൽ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി. കൊടുംതണുപ്പില്‍ പലയിടത്തും പൈപ്പുകള്‍ പൊട്ടി ജലവിതരണം നിലച്ചു. സൗത്ത്-ഈസ്റ്റിലും, ലണ്ടനിലുമുള്ള ജനങ്ങളോട് ജല ഉപയോഗം പരിമിതപ്പെടുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ലണ്ടനില്‍ മാത്രം 20,000 വീടുകളില്‍ ജലവിതരണം നിലച്ചതായാണു റിപ്പോർട്ട്.
മഞ്ഞും കാറ്റും മഴയും മൂലം ജനജീവിതം താറുമാറായതിനു പിന്നാലെ കുടിവെള്ള പ്രതിസന്ധിയുണ്ടായത് ജനജീവിതം ദുസഹമാക്കി. വെള്ളത്തിന്റെ ഉപയോഗം പരമാവധി പരിമിതപ്പെടുത്താന്‍ തെയിംസ് വാട്ടര്‍, സൗത്ത്ഈസ്റ്റ് വാട്ടര്‍, സതേണ്‍ വാട്ടര്‍, അഫിനിറ്റി വാട്ടര്‍ എന്നിവ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.