
ജിദ്ദ: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കു ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാന്‍ അനുമതി. ടൂറിസം കമ്മീഷനില്‍നിന്നു വനിതകള്‍ക്ക് ലൈസന്‍സ് ലഭിക്കുമെന്നും ടൂറിസം മേഖലയില്‍ ഗൈഡുകളായി വനിതകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ഹോസ്പിറ്റാലിറ്റി സെക്റ്റര്‍ ഡയറക്റ്റ്റര്‍ ബദ്ര് അല്‍ ഉബൈദ് വ്യക്തമാക്കി. ഈ വര്‍ഷം തന്നെ വനിതകള്‍ക്ക് ഇതിനായി ലൈസന്‍സ് നല്‍കി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വനിതകളെ ടൂറിസം ഗൈഡുകളാക്കി നിയമിക്കാനുള്ള ലൈസന്‍സ് നല്‍കുക.
എണ്ണ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവല്‍കരണത്തിനുള്ള സൗദി ദര്‍ശനരേഖ 2030 പ്രകാരം ടൂറിസം മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളുമാണു ലക്ഷ്യമിടുന്നത്. ഇതിന്റെ ചുവടു പിടിച്ചാണു സ്ത്രീകള്‍ക്കു തൊഴില്‍ അനുമതിയും നല്‍കുന്നത്. എണ്ണായിരം യുവതീയുവാക്കള്‍ക്ക് ഈ മേഖലയില്‍ പ്രത്യേക പരിശീലനവും നല്‍കിക്കഴിഞ്ഞു. 400 വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പോടെ വിദേശത്തു പഠനസൗകര്യവും ലഭ്യമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.