
റിയാദ്: സൗദിയില്‍ ആദ്യമായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി വനിതകളെത്തുന്നു. നിയമനത്തിനു മുന്നോടിയായി 12 സൗദി യുവതികള്‍ അവസാന ഘട്ട പരിശീലനത്തിലാണ്. സൗദിയ എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനിയും സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമിയും സഹകരിച്ചാണ് യുവതികള്‍ക്ക് പരിശീലനം നല്‍കുന്നത്.
സൗദി വനിതകള്‍ക്കു മുന്നില്‍ പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സാണ് ഏര്‍പ്പെടുത്തിയത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗദി സിവില്‍ ഏവിയേഷന്‍ അക്കാദമിയില്‍ നിന്നുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കി ബിരുദം നേടുന്നവര്‍ക്ക് സൗദിയ എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനിയില്‍ നിയമനവും. സാമൂഹ്യ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ശക്തമായ വനിതാ ശാക്തീകരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.