
ജിദ്ദ: സൗദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇനി മുതല്‍ സൗദി ജനറല്‍ ജവാസാത്ത് ഡയക്ടര്‍ മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്യഹ്യയുമായും ഉന്നത ഉദ്യോഗസ്ഥന്മാരുമായും വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ കവസരം. രാജ്യത്തെ മുഴുവന്‍ പ്രവിശ്യാ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ച് ഇതിനുള്ള സംവിധാനം നിലവില്‍വന്നതായി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ വ്യക്തമാക്കി.
ജവാസാത്ത് സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് സുഗമമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന് നിര്‍ദേശിച്ചത് പ്രകാരമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിന് പുറമെ, ജവാസാത്ത് മേധാവികളുമായി നേരില്‍ സംസാരിക്കാനും അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജവാസാത്ത് വീഡിയോ കോള്‍ സംവിധാനം 992@gdp.gov.sa എന്ന ഇ മെയില്‍വഴിയോ ജവാസാത്ത് വെബ്പോര്‍ട്ടല്‍ www.gdp.gov.sa വഴിയോ ഉപയോഗപ്പെടുത്താന്‍ സാധിക്കും. കൂടാതെ ജവാസാത്ത് ഡയറക്ടറേറ്റിന്റെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഈ സൗകര്യം ലഭ്യമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.