
വരുന്ന രണ്ട് വർഷങ്ങൾക്കുള്ളിൽ കാനഡ തങ്ങളുടെ വിസ ആപ്ലിക്കേഷൻ സെന്ററുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും. 2019 നവംബർ ആകുന്നതോടെ 99 രാജ്യങ്ങളിലായി ഏറ്റവും കുറഞ്ഞത് 149 വിസ ആപ്ലിക്കേഷൻ സെന്ററുകൾ കാനഡയ്ക്ക് ഉണ്ടായിരിക്കുമെന്നു അധികൃതർ അറിയിച്ചു.
നിലവിൽ 95 രാജ്യങ്ങളിലായി 137 വിസ ആപ്ലിക്കേഷൻ സെന്ററുകളാണു കാനഡയ്ക്കുള്ളത്. ആയിരത്തോളം അപേക്ഷകളാണു ഓരോ വർഷവും ശരാശരി വിസ ആപ്ലിക്കേഷൻ സെന്ററുകളിൽ ലഭിക്കുന്നതെന്നാണു റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.