
ബർലിൻ: നാലാം തവണയും ആംഗെല മെർക്കൽ ജർമ്മൻ ചാൻസലർ. നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണു ഇന്ന് ജർമ്മൻ പാർലമെന്റിൽ മെർക്കൽ അധികാരമേറ്റത്. മെർക്കലിനോടൊപ്പം 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
315നെതിരെ 364 വോട്ടുകൾക്കു നേരത്തെതന്നെ മെർക്കലിനെ ചാൻസലറായി തെരഞ്ഞെടുത്തിരുന്നെങ്കിലും മന്ത്രിസഭ രൂപീകരണം വൈകുകയായിരുന്നു. പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞു 169–ാം ദിവസമാണു പുതിയ മന്ത്രിസഭ വരുന്നത്.
ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയ(സിഡിയു)നു പുറമെ ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ (സിഎസ്‌യു), സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) എന്നീ പാർട്ടികളാണു ഭരണപക്ഷത്തുള്ളത്.
വലതുപക്ഷ യഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ കക്ഷിയുടെ നേതാവ് കൂടിയാണ് മെര്‍ക്കല്‍. 2005 നവംബര്‍ 22നാണ് മെര്‍ക്കല്‍ ആദ്യമായി ചാന്‍സലര്‍ പദവിയില്‍ എത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.