Currency

ബ്രിട്ടണിൽ പാസ്സ്പോർട്ട് അപേക്ഷ ഫീ വർധന ഈസ്റ്ററിന് മുമ്പ് നിലവിൽവരും

സ്വന്തം ലേഖകൻWednesday, March 14, 2018 9:43 pm

ലണ്ടന്‍: ബ്രിട്ടീഷ് പാസ്പോര്‍ട്ടിനുള്ള് അപേക്ഷാ ഫീസ് വര്‍ധന ഈസ്റററിനു മുന്‍പ് പ്രാബല്യത്തിൽ വരും. മുതിര്‍ന്നവരുടെ പാസ്പോര്‍ട്ട് ഫീസിനത്തില്‍ 72.50 പൗണ്ട് മുതല്‍ 85 പൗണ്ട് വരെയായിരിക്കും വര്‍ധന.

നിലവില്‍ 46 പൗണ്ടായിരുന്ന കുട്ടികളുടെ പാസ്പോര്‍ട്ടിന് 27 ശതമാനം വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ധിക്കുമ്പോള്‍ 58.50 പൗണ്ടാകും.

പതിനാറു വയസ് വരെയാണ് കുട്ടികള്‍ക്കായുള്ള പാസ്പോര്‍ട്ട് നല്‍കുന്നത മാര്‍ച്ച് 27ന് തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x