Currency

ഓസ്ട്രേലിയ സാമ്പത്തിമാന്ദ്യത്തെ അതിജീവിച്ചത് കുടിയേറ്റം മൂലം

സ്വന്തം ലേഖകൻFriday, March 16, 2018 9:20 pm

ഓസ്ട്രേലിയയെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് രാജ്യത്തേക്കുള്ള വർധിച്ച കുടിയേറ്റമെന്നു റിപ്പോർട്ട്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലുണ്ടായ കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതായിരുന്നെന്നാണു വിലയിരുത്തൽ.

1991 മുതൽ രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിൽ രാജ്യത്തേക്കുള്ള സമ്പന്നരുടെ കുടിയേറ്റം നിർണ്ണായക പങ്കുവഹിച്ചപ്പോൾ ജനസംഖ്യ അമ്പത് ശതമാനത്തോളം വർധിക്കുകയും ചെയ്തു. 2017 സാമ്പത്തിക വർഷത്തിൽ മാത്രം 184, 000 പുതിയ കുടിയേറ്റക്കാരെയാണു ഓസ്ട്രേലിയ സ്വാഗതം ചെയ്തത്.

Also Read:കുടിയേറ്റം മൂലം ഓസ്ട്രേലിയയിലെ അതിസമ്പന്നരുടെ എണ്ണം 37% വർധിപ്പിക്കും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x