
റിയാദ്: രാജ്യത്തെ എല്ലാ ബാങ്കുകളുടെയും ‘മദാ’ കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് നടത്താനാവും. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഇതിനുള്ള അനുമതി നല്കി. സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി വെളിപ്പെടുത്തി. ക്രഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഗണ്യമായി കുറയാന്‍ പുതിയ സംവിധാനം കാരണമാവും.
മദാ കാര്‍ഡിന്റെ സാങ്കേതികവിദ്യ ഓണ്‍ലൈന്‍ ഇടപാടിന് കൂടി ഉപകരിക്കുന്ന രീതിയില്‍ പരിവര്‍ത്തിപ്പിക്കണമെന്ന് ഇതിന് ആവശ്യമായ നിയമാവലികള്‍ നിബന്ധനയില്‍ ഉള്‍പ്പെടുത്തണമെന്നും രാജ്യത്തെ ബാങ്കുള്ക്കയച്ച സര്‍ക്കുലറില്‍ സാമ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ചില ബാങ്കുകളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണ ഓണ്‍ലൈന്‍ ഇടപാടുകള്‍ വിജയകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇ-സേവനം ഏപ്രില്‍ മുതല്‍ ആരംഭിക്കാന്‍ സാമ തീരുമാനിച്ചത്.
എന്നാല്‍ സൗദിക്ക് പുറത്തുവെച്ച് ഇടപാട് നടത്തുമ്പോള്‍ അന്താരാഷ്ട്ര ഇലക്ട്രോണിക് ഇടപാടിന്റെ നിബന്ധനകള്‍ കൂടി പാലിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവേണ്ടി വരും. ഇടപാട് സംഖ്യക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകളെക്കുറിച്ച് മൊബൈല്‍ സന്ദേശം വഴി വിവരം ലഭിക്കാനും കാര്‍ഡ് ഉടമക്ക് സൗകര്യമുണ്ടായിരിക്കുമെന്നും സാമ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.