
റിയാദ്: യുഎഇയില്‍ ഏപ്രില്‍ മാസം ഡീസല്‍ വിലയില്‍ നേരിയ കുറവുണ്ടാകും. പെട്രോള്‍വില മാറ്റമില്ലാതെ തുടരും. ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് അടുത്തമാസത്തേക്കുള്ള നിരക്ക് പ്രഖ്യാപിച്ചത്.
ഡീസല്‍വില ലിറ്ററിന് 2 ദിര്‍ഹം 40 ഫില്‍സായി കുറയും. നേരത്തെ 2 ദിര്‍ഹം 43 ഫില്‍സായിരുന്നു. അതേസമയം സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2 ദിര്‍ഹം 33 ഫീല്‍സ്, സ്‌പെഷ്യല്‍ പെട്രോളിന് 2 ദിര്‍ഹം 22 ഫില്‍സ്, ഇ പ്ലസ് പെട്രോളിന് രണ്ട് ദിര്‍ഹം 14 ഫില്‍സ് എന്ന മാര്‍ച്ചിലെ നിരക്ക് തന്നെയായിരിക്കും ഏപ്രില്‍ മാസവും ഈടാക്കുക. മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്കാണ്.
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലക്ക് അനുസരിച്ചാണ് യുഎഇ ആഭ്യന്തരവിപണിയില്‍ എല്ലാമാസവും ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ വിലനിര്‍ണയ സമിതി നിരക്ക് നിശ്ചയിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.