Currency

എ.ടി.എം വഴി പണമടക്കാനുള്ള പരിധി സൗദി രണ്ട് ലക്ഷം റിയാലാക്കുന്നു

സ്വന്തം ലേഖകന്‍Saturday, March 31, 2018 11:37 am

റിയാദ്: സൗദി ബാങ്കുകളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനും പോയിന്റ് ഓഫ് സെയില്‍സില്‍ പണമടക്കുന്നതിനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉടന്‍ അഞ്ച് മാസത്തിനകം പ്രാബല്യത്തില്‍ വരും. അഞ്ച് മാസത്തിനകം ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ബാങ്കുകള്‍ നല്‍കുന്ന മദാ കാര്‍ഡിന്റെ ഡിജിറ്റല്‍ സംവിധാനം വികസിപ്പിക്കുന്ന ജോലി നടപ്പുവര്‍ഷം മൂന്നാം പാദത്തില്‍ പൂര്‍ത്തിയാവുമെന്ന് ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി മേധാവി തല്‍അത് ഹാഫിസ് പറഞ്ഞു. ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേശം വിശദീകരിച്ചു. നിലവില്‍ എ.ടി.എം വഴി പണമടക്കാനുള്ള പരിധി 20,000 റിയാലാണ്. എന്നാല്‍ ഇത് സെപ്റ്റംബറോടെ രണ്ട് ലക്ഷം റിയാല്‍ വരെയാക്കി ഉയര്‍ത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x