
ജിദ്ദ: അമീര്‍ മാജിദ് റോഡും (സബ്ഈന്‍) പഴയ മക്ക റോഡും കൂടിച്ചേരുന്ന ഭാഗത്തെ പാലം തുറന്നുകൊടുത്തു. ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദാണ് പാലം ഉദ്ഘാടനം ചെയ്തത്. പ്രധാന നഗര ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പാലം പണിതിരിക്കുന്നതെന്ന് ജിദ്ദ മേയര്‍ ഡോ. ഹാനീ അബുറാസ് പറഞ്ഞു.
കഴിഞ്ഞ എട്ടുവര്‍ഷത്തിനുളളില്‍ ജിദ്ദയില്‍ നടപ്പാക്കിയ പാലങ്ങളുടെയും അണ്ടര്‍പാസ്‌വേയുടെ എണ്ണം ഇതോടെ 27 ആയി. പാലം വന്നതോടെ വടക്ക് നിന്ന് തെക്ക് മദാനഇനുല്‍ ഫഹദിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുമെന്നും മേയര്‍ പറഞ്ഞു. പാലത്തിന് താഴെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് മക്ക റോഡിലുണ്ടാക്കിയ അണ്ടര്‍ പാസ് നേരത്തെ വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.