Currency

അബ്ഷിര്‍ ഓണ്‍ലൈന്‍ സേവനം വികസിപ്പിച്ചു

സ്വന്തം ലേഖകന്‍Monday, April 2, 2018 1:14 pm

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ ഓണ്‍ലൈന്‍ സേവനത്തില്‍ കമ്പനികളെയും വാണിജ്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സംവിധാനം വികസിപ്പിച്ചു. വ്യക്തികളുടെ സേവനത്തിന് ആരംഭിച്ച അബ്ഷിര്‍ സേവനം ഇതോടെ കമ്പനികള്‍ക്കും ലഭ്യമാവും. പുതിയ സേവനത്തിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ് നിര്‍വഹിച്ചു.

അബ്ഷിര്‍ ഓണ്‍ലൈന്‍ സേവനത്തില്‍ റജിസ്റ്റര്‍ ചെയ്ത സ്വദേശികളും വിദേശികളുമായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നതിനും സമയവും അധ്വാനവും ലാഭിക്കാനും ലക്ഷ്യമാക്കിയാണ് സേവനം വികസിപ്പിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

ജോലിക്കാരുടെ പുതിയ ഇഖാമ എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, റീ-എന്‍ട്രി, എക്‌സിറ്റ് വിസകള്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, പ്രൊഫഷന്‍ മാറ്റം എന്നിവ അബ്ഷിര്‍ സേവനത്തില്‍ ലഭ്യമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x