Currency

സൗദിയില്‍ ചെറിയ ക്ലിനിക്കുകളില്‍ വിദേശനിക്ഷേപം അനുവദിക്കണമെന്ന നിര്‍ദ്ദേശം ശൂറ തള്ളി

സ്വന്തം ലേഖകന്‍Wednesday, April 4, 2018 1:32 pm

റിയാദ്: സൗദിയിലെ ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ദന്താശുപത്രികള്‍ എന്നിവയില്‍ വിദേശ നിക്ഷേപം അനുവദിക്കണമെന്നമെന്ന് ആവശ്യം ശൂറ കൗണ്‍സില്‍ തള്ളി. ഇത് അനുവദിച്ചാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ കടന്നുവരുമെന്നും അത് സൗദിയുടെ നിലവാരത്തിന് യോജിച്ചതാവില്ലെന്നും വിലയിരുത്തിയാണ് നിര്‍ദ്ദേശം ശൂറ തള്ളിയത്. അതേസമയം വലിയ ആശുപത്രികളില്‍ വന്‍കിട നിക്ഷേപം അനുവദിക്കാമെന്ന നിലവിലെ നിയമം തുടരും.

വിദേശ നിക്ഷേപകര്‍ക്ക് ഇത്തരം മേഖലയില്‍ മുതലിറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് നിയമഭേദഗതി വരുത്തണമെന്ന നിര്‍ദേശം 87 വോട്ടിന്റെ പിന്‍ബലത്തിലാണ് തള്ളിയത്. വൈദ്യരംഗത്ത് ബിരുദമെടുത്ത് പുറത്തിറങ്ങുന്ന സ്വദേശികളുടെ എണ്ണവും തൊഴിലില്ലായ്മയും പരിഗണിച്ചാണ് നിയമഭേദഗതി അനുവദിക്കാതിരുന്നത്. അതേസമയം ആശുപത്രികളില്‍ വിദേശ നിക്ഷേപം അനുവദിച്ചാലും ജോലിക്കാരുടെ ആധിക്യവും എണ്ണവും പരിഗണിച്ച് സ്വദേശികള്‍ക്കും ജോലി ലഭിക്കും. സ്വദേശിവത്കരണത്തിന് പിന്തുണ നല്‍കുന്നതാണ് തങ്ങളുടെ നിലപാടെന്ന് അംഗങ്ങള്‍ ആവര്‍ത്തിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x