Currency

വിഷ ഉറുമ്പ് കടിച്ചു; റിയാദില്‍ ചികില്‍സയിലായിരുന്ന മലയാളി യുവതി മരിച്ചു

സ്വന്തം ലേഖകന്‍Wednesday, April 4, 2018 1:47 pm

റിയാദ്: സൗദിയില്‍ വിഷ ഉറുമ്പു കടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതി മരിച്ചു. കരുവാറ്റ ഫിലാഡല്‍ഫിയില്‍(മാമൂട്ടില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) മരിച്ചത്. കഴിഞ്ഞ മാസം 19നാണ് വീടിനുള്ളില്‍ വെച്ച് വിഷ ഉറുമ്പ് ജെഫിയെ കടിച്ചത്. ഉടന്‍ തന്നെ ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില കൂടുതല്‍ വഷളാവുകയായിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും ചൊവ്വ പുലര്‍ച്ചെ മരിച്ചു. സൗദിയില്‍ ജോലിയുള്ള ജഫിനൊപ്പമായിരുന്നു സൂസി. മക്കള്‍: ജോഹന്ന, ജോ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x